ഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ എട്ടുമാസം കൊണ്ട് ഒന്നരക്കോടി പേര്‍ക്ക് സൗജന്യ പാചക വാതക കണക്ഷന് നല്കി കേന്ദ്രസര്‍ക്കാരിന്റെ മുന്നേറ്റം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് ഇത്രയും കണക്ഷന് നല്‍കിയത്. ഇതോടെ എല്ലാ വീട്ടിലും പാചകവാതകമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് രാജ്യമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് ഇത്.
കഴിഞ്ഞവര്‍ഷം മെയ് ഒന്നിനാണ് നരേന്ദ്ര മോദി ഉജ്വല യോജനയുടെ പ്രഖ്യാപനം നിര്‍വ്വഹിച്ചത്. എട്ടുമാസം പിന്നിടും മുമ്പുതന്നെ കഴിഞ്ഞവര്‍ഷം ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞു.
രാജ്യത്തെ പുരോഗതി എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പുരോഗമിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യത്തെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പാചകവാതക കണക്ഷന് നേടാനാവുക. രാജ്യത്താകമാനം സ്ത്രീകളുടെ പേരില്‍ അഞ്ചുകോടി എല്‍പിജി കണക്ഷന് നല്കാന് ലക്ഷ്യമിടുന്നതാണ് പദ്ധതി. സ്ത്രീകളെ ശക്തിപ്പെടുത്തുകയും അവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള പാചകം മൂലം അവര്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുക, മലിനമായ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന മരണം കുറയ്ക്കുക, വീട്ടില്‍ പുക ഉയരുന്നതുമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങളില്‍ നിന്ന് അവര്‍ക്ക് മുക്തിനല്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒന്നരക്കോടി കണക്ഷനുകള്‍ക്കായി 2000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു്.
വരും വര്‍ഷങ്ങളിലും പദ്ധതിക്കായി കൂടുതല്‍ തുക വകയിരുത്തും. ആകെ എണ്ണായിരം കോടിരൂപയാണ് പദ്ധതിക്ക് നീക്കിവയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. ഓരോ എല്‍പിജി കണക്ഷനും 1600 രൂപയുടെ സാമ്പത്തിക സഹായമാണ് ബിപിഎല്‍ കുടുംബത്തിനായി സര്‍ക്കാര്‍ ലഭ്യമാക്കുക. സ്റ്റൗവിനും റീഫില്ലിംഗിനുമെല്ലാം ഇന്‍സ്റ്റാള്‍മെന്റ് സൗകര്യവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല.
Discussion about this post