ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഎസ്പി മുന്‍ രാജ്യസഭാ എംപിയും പ്രമുഖ നേതാവുമായ നരേന്ദ്ര കശ്യപ് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ പ്രചോദിതനായാണ് തീരുമാനമെന്ന് കശ്യപ് പറഞ്ഞു.
കശ്യപിന്റെ സാന്നിധ്യം ഗാസിയാബാദില്‍ കൂടുതല്‍ വോട്ടുകള്‍ നേടി തരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തെരഞ്ഞെടുപ്പ് അടുത്തതോടെ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നി പാര്‍ട്ടികളില്‍ നിന്ന് നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Discussion about this post