ഡല്‍ഹി പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തും. അതിര്‍ത്തികളില്‍ നമുക്ക് ഏറെ വെല്ലുവിളികളുണ്ട്. പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധത്തിലും ഏറെ ആശങ്കയുണ്ട്. ഭീകരവാദം നമ്മുടെ രാജ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തിലെ സൗകര്യങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നേരിട്ട് ബന്ധപ്പെടാമെന്ന് കരസേന മേധാവി പറഞ്ഞു. സൈനിക ക്വാര്‍ട്ടേഴ്‌സിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. പരാതിപ്പെടുന്നവരെ നേരിട്ട് ബന്ധപ്പെടും. അവരുടെ പേരുവിവരങ്ങള്‍ ഒരിക്കലും പരസ്യപ്പെടുത്തില്ല. സമൂഹമാധ്യമങ്ങളില്‍ കൂടെയല്ല വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടതെന്നും റാവത്ത് പറഞ്ഞു. സൈനികരുടെ ഭക്ഷണം സംബന്ധിച്ച പരാതികള്‍ സൈനികരുടെ തന്നെ വിഡിയോകള്‍ വഴി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
Discussion about this post