ഡല്‍ഹി: പാക്കിസ്ഥാന്റെ കൈവശമുള്ള സിന്ധ് ഇല്ലാതെ ഇന്ത്യ പൂര്‍ണമാവില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ എല്‍.കെ അദ്വാനി. പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തില്‍ ആത്മീയ നേതാവ് പിതാശ്രീ ബ്രഹ്മ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറാച്ചിയും സിന്ധും ഇന്ത്യയുടെ ഭാഗമല്ല എന്ന ചിന്ത എനിക്കെന്നും ദുഖമുണ്ടാക്കുന്നു. എന്റെ ചെറുപ്പകാലത്ത് സിന്ധില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ ഞാന്‍ ഏറെ സജീവമായിരുന്നു. സിന്ധ് ഇല്ലാതെ ഇന്ത്യ പൂര്‍ണമാവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- എല്‍.കെ അദ്വാനി പറഞ്ഞു.
സ്ത്രീകളെ ബ്രഹ്മകുമാരീസിന്റെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിച്ചിരിക്കുന്നതിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കറാച്ചിയിലെ സിന്ധ് കുടുംബത്തില്‍ ജനിച്ചയാളാണ് എല്‍.കെ അദ്വാനി.
Discussion about this post