തിരുവനന്തപുരം: തനിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് എസ്പി: ആര്‍.സുകേശനെ മാറ്റണമെന്ന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി. സുകേശനെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നയാളാണെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ കത്തില്‍ ശങ്കര്‍ റെഡ്ഡി വ്യക്തമാക്കി.
സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതു മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. അടുത്ത മാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.
Discussion about this post