ഡല്‍ഹി: പൊതുശൗചാലയങ്ങള്‍, ചവറ്റുകുട്ടകള്‍, തുടങ്ങി വൃത്തഹീനമാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥലത്തും ഗാന്ധിജിയുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കരുതെന്ന് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും അറിയിപ്പ് നല്കി കേന്ദ്രസര്‍ക്കാര്‍.
സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടെയും വികാരം വ്രണപ്പെടാതിരിക്കാന്‍ ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച അറിയിപ്പില്‍ പറയുന്നു. സമാനമായ നിര്‍ദ്ദേശം എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും മറ്റ് ഉദ്ദ്യോഗസ്ഥര്‍ക്കും നല്‍കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പൊതുശൗചാലയങ്ങളില്‍ ഗാന്ധി ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ ബദറുദ്ദീന്‍ ഖുറൈശി എന്നയാള്‍ ഹര്‍ജി നല്‍കിയിരുന്നു.
Discussion about this post