ലക്‌നൗ: കാണ്‍പൂരിലെ ട്രെയിന്‍ അപകടത്തിനുപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബാണെന്നു സൂചന. കഴിഞ്ഞ നവംബറില്‍ ഉണ്ടായ അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പിടിയിലായ മൂന്നുപേരില്‍ ഒരാളെ ചോദ്യം ചെയ്തപ്പോഴാണു നിര്‍ണായക വിവരം ലഭിച്ചത്.
ട്രാക്കില്‍ പ്രഷര്‍ കുക്കറില്‍ ബോംബ് സ്ഥാപിക്കുകയായിരുന്നെന്ന് പിടിയിലായ മോട്ടിലാല്‍ പസ്വാന്‍, ഭീകര വിരുദ്ധ സേനയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 10 ലിറ്ററിന്റെ പ്രഷര്‍ കുക്കറിലാണ് ബോംബ് വച്ചത്.
അതേസമയം, പുതിയ വെളിപ്പെടുത്തലോടെ ഭീകരവിരുദ്ധസേന സ്ഥലം സന്ദര്‍ശിച്ച് ഫൊറന്‍സിക് പരിശോധന നടത്തും.
ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ഒരു കൊലപാതകക്കേസിലാണ് മോട്ടിലാല്‍ പസ്വാന്‍, ഉമാ ശങ്കര്‍ പട്ടേല്‍, മുകേഷ് യാദവ് എന്നിവരെ പൊലീസ് പിടികൂടിയത്. ഐഎസ്‌ഐയുടെ നിര്‍ദേശാനുസരണം ഇന്ത്യന്‍ റെയില്‍വേയെ ലക്ഷ്യമാക്കിയാണ് ഇവര്‍ നീങ്ങുന്നതെന്നു ചോദ്യം ചെയ്യലിലൂടെ വ്യക്തമായിരുന്നു.
Discussion about this post