ഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ തിരിച്ചെത്തിയ പണം ബാങ്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍.നിക്ഷേപമായി എത്തിയ തുക കൂടുതലെന്ന പ്രചരണം ഉയര്‍ത്താന്‍ ഇത് ഇടയാക്കി. വിവിധ സഹകരണ സംഘങ്ങളും നിക്ഷേപം സംബന്ധിച്ച തുക പെരുപ്പിച്ചു കാണിച്ചു. വിഷയത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു . പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പി.എ.സി) മുമ്പാകെ ഇന്ന് ഹാജരായപ്പോഴാണ് ഊര്‍ജ്ജിത് പട്ടേല്‍ ഉറപ്പ് നല്‍കിയത്. എം.പിമാരോട് നോട്ടുനിരോധനത്തെ കുറിച്ച് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ 2000 രൂപയുടെ കള്ളനോട്ട് സമാജ്വാദി പാര്‍ട്ടി എം.പി ഗവര്‍ണറെ കാണിച്ചു. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റില് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ സ്വാധീനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഗവര്‍ണര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.
ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറുമാണ് ആര്‍ബിഐയെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായത്. എംപിമാര്‍ നിരവധി സംശയങ്ങള്‍ ആര്‍ബിഐ ഗവര്‍ണറോട് ഉന്നയിച്ചു. നോട്ട് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് അദ്ദേഹം സമിതിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post