കശ്മീര്‍: കശ്മീരിലെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭീഷണി. ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഭീഷണി. എകെ 47 തോക്കുമേന്തി നില്ക്കുന്ന രണ്ടു ഭീകരരാണ് വീഡിയോയിലുള്ളത്.
മുഖ്യമന്ത്രി മെഹബുബ മുഫ്തിയെയും മറ്റ് നേതാക്കളെയും യാതൊരുവിധ സുരക്ഷയുമില്ലാതെ കശ്മീരിലുടെ സഞ്ചരിക്കുവാനും ഭീകരര്‍ വെല്ലുവിളിക്കുന്നു. കശ്മീര്‍ ജനത ചതിയന്മാരായ നേതാക്കള്‍ക്ക് എതിരായി നില്ക്കുന്നതിനാല് ആക്രമണഭീതിയെ തുടര്‍ന്നാണ് ഉയര്‍ന്ന സുരക്ഷയില്‍ ഇവര്‍ സഞ്ചരിക്കുന്നതെന്നും സന്ദേശത്തില്‍ പരിഹസിക്കുന്നു.
Discussion about this post