തിരുവനന്തപുരം: ആര് ശ്രീലേഖയ്ക്കെതിരെ തന്റെ പേരില്‍ വ്യാജ പരാതി നല്‍കിയെന്ന് ജോണ്സണ് പടമാടന് വിജിലന്‍സിന് മൊഴി നല്കി. വിജിലന്‍സിന് നല്കിയ ലെറ്റര്‍പാഡും ഒപ്പും തന്റേതല്ലെന്നും 2015-ല്‍ ചീഫ് സെക്രട്ടറിക്ക് മാത്രമാണ് പരാതി നല്‍കിയതെന്നും ഈ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പടമാടന് മൊഴി നല്കി.
ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കൂടിയായ ജോണ്സണ് പടമാടന് നവംബര്‍ പത്തിനാണ് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് സമാനമായ മറ്റൊരു ഹര്‍ജിയില്‍ പടമാടന്റെ ഹര്ജിയിന്മേല് അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. അന്നത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന ടോമിന് തച്ചങ്കരി ശ്രീലേഖയ്ക്കെതിരെ അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ശ്രീലേഖയ്ക്കെതിരെ ത്വരിതാന്വേഷണം വേണമെന്ന് വിജിലന്‍സിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം എഡിജിപി ശ്രീലേഖയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
Discussion about this post