ബ്ലോഗിലെ അഭിപ്രായപ്രകടനങ്ങലുടെ പേരില്‍ മോഹന്‍ലാലിനെ ചെളിവാരി എറിയുന്നത് ശരിയല്ലെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസംഗത്തെ കളിയാക്കി അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പക്ഷെ ഐസക്കിന് ഒരു ഗുണമുണ്ട്. പറയാനുള്ള തെറി മുഴുവന്‍ പറഞ്ഞുതീര്‍ത്തു എന്ന് ഉറപ്പായ ശേഷമേ ബാക്കി സഖാക്കളെ ഗുണദോഷിക്കുകയുള്ളു എന്നാണ് ജയശങ്കറിന്റെ കളിയാക്കല്‍.
”Discretion is the better part of valour എന്ന് ഷേക്സ്പിയര് സായിപ്പ് പറഞ്ഞത് വെറുതെയല്ല. തോമസ് ഐസക്കിന് രാഷ്ട്രീയത്തിലും ധനതത്വശാസ്ത്രത്തിലും മാത്രമല്ല ഇംഗ്ലീഷ് സാഹിത്യത്തിലും അവഗാഹമുണ്ട്. സഖാക്കളായാല് ഇങ്ങനെ വേണം.” എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവിതാംകൂര്‍ മഹാരാജാവിന്റെ ശംഖുംമുദ്രയുള്ള മാര്‍ത്താണ്ഡവര്‍മ്മ പുരസ്ക്കാരം ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് സിനിമാ നടന് മോഹന്‍ലാലിന് സമ്മാനിച്ചു. സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രനും സന്നഹിതനായിരുന്നു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു പിന്‍വലിച്ച മോദിസര്‍ക്കാരിന്റെ ധീരകൃത്യത്തെ മോഹന്‍ലാല്‍ അനുകൂലിച്ചതുകൊണ്ടോ എന്തോ ബി.ജെ.പി.നേതാക്കളായ ഒ.രാജഗോപാലും കുമ്മനം രാജശേഖരനും പുരസ്ക്കാര സമര്‍പ്പണ വേദിയില്‍ എത്തിയിരുന്നു.
നോട്ടു പിന്‍വലിച്ചതിനെ പിന്തുണച്ചു മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായത്തോട് തനിക്ക് വിയോജിപ്പാണുള്ളത് എങ്കിലും വിപരീതാഭിപ്രായം പറയാന്‍ സൂപ്പര്സ്റ്റാറിനുള്ള അവകാശത്തെ മാനിക്കുന്നു എന്ന് ഡോ. ഐസക്ക് വ്യക്തമാക്കി. മാത്രമല്ല സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചതിന്റെ പേരില്‍ നടനെ ചെളിവാരി എറിയുന്നത് ശരിയല്ല എന്നുകൂട്ടിച്ചേര്ത്തു.
നേര് നേരത്തെ അറിയിക്കുന്ന പാര്‍ട്ടിപത്രം പുരസ്ക്കാരവാര്ത്തയും ചിത്രവും എല്ലാ എഡിഷനിലും നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മോഹന്‍ലാലിനെ തെറിപറഞ്ഞുകൊണ്ടേയിരിക്കുന്ന പാര്‍ട്ടി സഖാക്കള്‍ക്ക് മനപ്രയാസം ഉണ്ടായാലോ എന്ന് പേടിച്ചിട്ടാവും ചെളിവാരിയെറിയലിനെ സംബന്ധിച്ച ഐസക്കിന്റെ അഭിപ്രായം വായനക്കാരെ അറിയിച്ചില്ല.
കഴിഞ്ഞവര്‍ഷം മനോരമ ലേഖകന്‍ സുജിത് നായരെ സി.പി.എം.സൈബര്‍ സഖാക്കള്‍ മുക്തകണ്ഠം തെറിപറഞ്ഞപ്പോഴും ഐസക്ക് സഖാവ് ഏതാണ്ട് ഇതുപോലെയുള്ള അഭിപ്രായം പാസാക്കിയിരുന്നു.
പക്ഷെ ഐസക്കിന് ഒരു ഗുണമുണ്ട്. പറയാനുള്ള തെറി മുഴുവന്‍ പറഞ്ഞുതീര്‍ത്തു എന്ന് ഉറപ്പായ ശേഷമേ ബാക്കി സഖാക്കളെ ഗുണദോഷിക്കുകയുള്ളു.
Discretion is the better part of valour എന്ന് ഷേക്സ്പിയര് സായിപ്പ് പറഞ്ഞത് വെറുതെയല്ല. തോമസ് ഐസക്കിന് രാഷ്ട്രീയത്തിലും ധനതത്വശാസ്ത്രത്തിലും മാത്രമല്ല ഇംഗ്ലീഷ് സാഹിത്യത്തിലും അവഗാഹമുണ്ട്. സഖാക്കളായാല് ഇങ്ങനെ വേണം.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1066083386854720/?type=3&permPage=1″ bottom=”30″]
Discussion about this post