ലോ അക്കാദമി വിഷയത്തില്‍ സിന്‍ഡിക്കേറ്റില്‍ രൂക്ഷ തര്‍ക്കം. ലഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിന്‍ഡിക്കേറ്റില കോണ്‍ഗ്രസ്, സിപിഐ അംഗങ്ങള്‍ നിലപാടെടുത്തു. എന്നാല്‍ കടുത്ത നടപടികളിലേക്ക്‌നീങ്ങേണ്ടതില്ല എന്ന നിലപാടാണ് സിപിഎം അംഗങ്ങള്‍ സ്വീകരിച്ചത്
ലോ അക്കാദമി വിഷയത്തില്‍ ഉചിതമായ നടപടി വേണമെന്ന് സിന്‍ഡിക്കേറ്റില്‍ പ്രമേയം അവതരിപ്പിച്ചു. ഉകസമിതി കണ്‍വീനര്‍ രാജേഷ് കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ ഇത്തരം കേവലമൊരു പ്രമേയത്തിലോതുക്കാതെ നടപടി വേണമെന്ന് പ്രതിപക്ഷ അംഗങ്ങളും സിപിഐ അംഗം ലതാ നായരും ആവശ്യപ്പെട്ടു. കൃത്യമായ നടപടി ഇല്ലാത്ത പ്രമേയം സിപിഎം ലഷ്മി നായര്‍ക്ക് അനുകൂല നിലപാട് എടുക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നു.
ഇതിനിടെ ഒത്ത് തീര്‍പ്പ് ഫോര്‍മുലയുമായി സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. ലഷ്മി നായര്‍ മാറി നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.
Discussion about this post