നോട്ട് നിരോധന വിഷയത്തില്‍ പ്രതികരിക്കുന്ന എംടി കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന പരിഹാസം പങ്കുവച്ച മാതൃഭൂമിയുടെ കാര്‍ട്ടൂണാണ് ഇടത് സൈബര്‍ പോരാളികളെയും മാധ്യമരംഗത്ത് തന്നെയുള്ള ചില സിപിഎം പ്രചാരകരെയും ചൊടിപ്പിച്ചത്. സണ്‍ഡേ സ്‌ട്രോക്കില്‍ ഗോപീകൃഷ്ണനാണ് എംടിയുടെ നിലപാടുകളിലെ ഇരട്ടത്താപ്പു ചൂണ്ടിക്കാട്ടി കാര്‍ട്ടൂണ്‍ വരച്ചത്.
എംടി ഇരിക്കുന്ന വീട്ടിലെ മതില്‍ക്കെട്ടിനപ്പുറത്ത് ഒരാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതും കൊച്ചുകുട്ടി നിലവിളിക്കുന്നതും കാര്‍ട്ടൂണിലെ ആദ്യ ചിത്രത്തില്‍ കാണാം. കസേരയില്‍ സങ്കടപ്പെട്ട് കരയുന്ന എംടിയെയും കാണാം. എംടിയുടെ ആകുലതയും കണ്ണീരും കൊലപാതക രാഷ്ട്രീയത്തില്‍ അല്ല കയ്യിലുള്ള 2000 രൂപാ നോട്ട് എന്ത് ചെയ്യണമെന്ന് അറിയാതെയാണെന്ന് അടുത്ത ചിത്രത്തില്‍ വിശദീകരിക്കുന്നു. നോട്ട് ക്ഷാമം മൂലം തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താനാകുമോ എന്ന് ആശങ്കയുണ്ടെന്ന എംടിയുടെ പ്രസ്താവന ആധാരമാക്കിയാണ് ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍.
കാര്‍ട്ടൂണിനെതിരെ മാധ്യമരംഗത്തുള്ള ചിലരടക്കം സിപിഎം അനുഭാവമുള്ള നിരവധി പേര്‍ രംഗത്തെത്തി.
ഗോപി കൃഷ്ണന്‍ ലോക ത്തോല്‍വിയാണ് എന്നാണ് മാധ്യമപ്രവര്‍ത്തകനായ സനീഷ് ഇളയടത്തിന്റെ ഫേസ്ബുക്കിലുള്ള പോസ്റ്റിലെ വിമര്‍ശനം.
”പച്ചക്കള്ളവും പാതിസത്യങ്ങളും ചേര്‍ന്ന സംഘപരിവാരപ്രചരണത്തെ ഇമ്മട്ടില്‍ വെള്ളം തൊടാതെ ഉള്ളിലേക്കെടുക്കുന്നവരായി മാറിയിട്ടുണ്ട് പ്രധാനപത്രത്തിലെ പ്രധാന പ്രവര്‍ത്തകന്‍ എന്നത് ഭാവി എത്രയ്ക്ക് കടുപ്പപ്പെട്ടതാണ് എന്നതിന് തെളിവുമാകുന്നു”.-എന്നാണ് ന്യൂസ് 18കേരളത്തിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കൂടിയാ സനീഷിന്റെ വാക്കുകള്‍.
സനീഷിന്റെ ഈ പോസ്റ്റിന് കീഴേ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്.
വിഗ്രഹത്തേല്‍ വെളിച്ചപ്പാടിനെ കൊണ്ട് പച്ചത്തെറി പറഞ്ഞ് കാറിത്തുപ്പിച്ച കഥാപാത്രത്തെ സൃഷ്ടിച്ച എം.ടിയെ ഗോപീകൃഷ്ണന്‍ ഒരു കാര്‍ട്ടൂണില്‍ ചിത്രീകരിച്ചപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതിനു പിന്നില്‍ മതരാഷ്ട്രീയ താല്‍പര്യം തെളിയുന്നു.
ഇതേ എം.ടി. ദേവിക്ക് പകരം ഇതര മതത്തിനെ പശ്ചാത്തലമാക്കിയിരുന്നേല്‍ ഐക്യ ദാര്‍ഡ്യക്കാര്‍ വണ്ടി വിടും. കമല്‍ കമല്‍ സി ചവറ വിഷയം അത് വ്യക്തമാക്കി” എന്നിങ്ങനെയാണ് സനീഷിന്റെ പോസ്റ്റിനെതിരെയുള്ള ഒരു പ്രതികരണം. സനീഷിന്റെ അസഹിഷ്ണുതയാണ് ഈ പോസ്റ്റിന് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പെരുമാള്‍ മാത്രം എഴുതിയാല്‍ പോരാ ഗോപികൃഷ്ണനും വരയ്ക്കണം എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങള്‍.
[fb_pe url=”https://www.facebook.com/photo.php?fbid=1571352359547614&set=a.345263275489868.104943.100000185946780&type=3&theater” bottom=”30″]
Discussion about this post