അമേരിക്കന്‍ വിമാനത്താവളത്തില്‍ ഗുജറാത്തി വ്യവസായിയെ അറസ്റ്റു ചെയ്ത സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.യുഎസിലെ ഇന്ത്യന്‍ അംബസിഡറോണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അമേരിക്കന്‍ സംസ്ഥാനമായ നോര്‍ത്ത് ഡക്കോട്ടയിലാണ് ബറോഡ സ്വദേശിയെ പോലിസ് അറസ്റ്റു ചെയ്തത്.
വ്യവസായിയുടെ ഭാര്യ ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയരുന്നു.ഇതിന് മറുപടിയായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം സുഷമാസ്വരാജ് ട്വിറ്റ് ചെയ്യുകയായിരുന്നു.
I have asked for a report from Indian Ambassador in U.S. @IndianEmbassyUS. https://t.co/9Xv09int4S
— Sushma Swaraj (@SushmaSwaraj) January 30, 2017
53കാരനായ രാധാകൃഷ്ണനെ സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ചു എന്ന സന്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന വ്യാജസന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലിസ് പരിശോധന നടത്തിയത്. ഭീകരവാദം കുറ്റം ആരോപിച്ചാണ് രാധാകൃഷ്ണനെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും രാധാകൃഷ്ണനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു
Discussion about this post