തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങളില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ വിമര്‍ശിച്ച് നടിയും അവതാരകയുമായ പാര്‍വ്വതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വ്വതിയുട വിമര്‍ശനം. അധ്യാപകരുടെ മഹത്വങ്ങള്‍ വ്യക്തമാക്കുന്ന പോസ്റ്റില്‍ ലക്ഷ്മി നായര്‍ അധ്യാപനത്തെ ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രമാണ് കാണുന്നതെന്നും പാര്‍വ്വതി പറയുന്നു.
ശമ്പളവും തസ്തികയുമല്ല അധ്യാപനത്തിന്റെ മാനദണ്ഡമെന്നും ഒരു വിദ്യാര്‍ഥി മനസ്സു കൊണ്ട് ടീച്ചറെ എന്ന് വിളിക്കുമ്പോഴാണ് ആ തൊഴിലിന് നാം പ്രാപ്തരാകുന്നതെന്നും പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“Recipe has gone sour..stop cooking”- B unnikrihnan.
സത്യം, നീതി,ധർമ്മം ഇവയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇരുട്ടകറ്റി വെളിച്ചം വീശുന്ന ക്രാന്തദർശികളാകണം അദ്ധ്യാപകർ. കാമം ക്രോധം ,ലോഭം, മദം മാത്സര്യം തുടങ്ങിയ താമസ ഗുണങ്ങൾ മനുഷ്യ സഹജമാണ്. ഈ സഹജ വാസനകളെ സംസ്ക്കരിച്ച് അറിവിലൂടെ അറിവായി മാറാൻ പ്രേരിപ്പിക്കുന്ന മാർഗ്ഗദർശികളാണ് അദ്ധ്യാപകർ. കാമം പ്രണയം പോലുള്ള കാര്യങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ സ്വാഭാവികം. അങ്ങനെയുള്ള ഘട്ടങ്ങളിൽ ചിന്തയുടെ മൂർച്ചകൂട്ടി അവനവന്റെ ഉള്ളം കാട്ടി കൊടുത്ത്, കരയാനും ചിരിക്കാനും താങ്ങാവുന്ന ഒരു ചുമലായി മാറണം അദ്ധ്യാപകർ. ഭയം,ഭീതി, അന്ധവിശ്വാസം ഇവയെ എല്ലാം ഒഴുക്കി കളഞ്ഞ് നിർഭയരാക്കുന്ന ശക്തികളാകണം അദ്ധ്യാപകർ. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പ്രേരണയാകുന്ന ചൈതന്യമാകണം അദ്ധ്യാപകർ. അദ്ധ്യാപനം മരിക്കുന്ന വരെ തുടരുന്ന ഒരു കർമ്മമാണ്. നിത്യ ഉപാസനയാണ്.
അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാൻ!??! ടീച്ചറെ എന്ന് ഒരു വിദ്യാർത്ഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ്, ആ തൊഴിലിന്ന് നാം പ്രാപ്തരാവുന്നത്. ശമ്പളവും തസ്തികയും അതിന് ഒരു മാനദണ്ഡമേ അല്ല.
[fb_pe url=”https://www.facebook.com/malaparvathi.t1/posts/10212106728723551″ bottom=”30″]
Discussion about this post