ലോ അക്കാദമി വിഷയത്തില്‍ സമരത്തില്‍ നിന്ന് പിന്മാറിയ എസ് എഫ് ഐക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ഇടതുപക്ഷ സഹയാത്രികനുമായി ഗീവര്‍ഗീസ് മാര്‍ കുറീലോസ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കുറീലോസിന്റെ വിമര്‍ശനം.
മാനേജ്‌മെന്റുമായി സമരസപ്പെടുന്നതാണോ സമരമെന്നും എന്തിന് ഈ രഹസ്യ വിട്ടുവീഴ്ചയ്ക്ക് നിങ്ങള്‍ മുതിര്‍ന്നുവെന്നും ചോദിക്കുന്ന പോസ്റ്റില്‍ അക്കാദമിയിലെ ഭൂമി വിവാദവും പ്രിന്‍സിപ്പലിന്റെ ജാതി പീഢനവും ഓര്‍മ്മിപ്പിക്കുന്നുണ്ട് ”അവസാനം വന്ന് ആദ്യം മടങ്ങി നിങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരുള്ള ഒരു സമരത്തിന്റെ നെഞ്ചത്ത് തന്നെ കുത്തി- പോസ്റ്റ് കുറ്റപ്പെടുത്തുന്നു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
[fb_pe url=”https://www.facebook.com/geevarghese.coorilos/posts/1066030410175443″ bottom=”30″]
മാറി നില്‍ക്കല്‍ എന്ന ഔദാര്യവും രാജിയും തമ്മില്‍ വലിയ അന്തരമുണ്ട് എന്ന വിമര്‍ശനവുമായി സംവിധായകന്‍ ഡോ.ബിജുവും രംഗത്തെത്തി. പഴയ ഒരു എസ് എഫ് ഐ ക്കാരന്‍ എന്ന നിലയില്‍ തനിക്ക് ലജ്ജ തോന്നുന്നു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ന്യായമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം മുന്നോട്ട് കൊണ്ട് പോകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
[fb_pe url=”https://www.facebook.com/dr.biju/posts/10208516062682268″ bottom=”30″]
Discussion about this post