ഡല്‍ഹി: ഇടപാടുകളില്‍ ക്രമക്കേട് നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുമേഖല ബാങ്കുകളിലെ 156 ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.
41 പേരെ സ്ഥലം മാറ്റിയതായും ജയ്റ്റ്‌ലി അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച ശേഷം നിരവധി ക്രമക്കേടുകള്‍ നടന്നതായി ആര്‍ബിഐ അറിയിച്ചു.11 ജീവലനക്കാരെ ആര്‍ബിഐ സസ്്‌പെന്റ് ചെയ്തു.ബാങ്കുകള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് ആര്‍ബിഐ അറിയിച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു.
Discussion about this post