Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു, ഇന്ന് നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം

by Brave India Desk
Feb 6, 2017, 08:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്ന തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാനത്തില്‍നിന്ന് മറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അക്കാദമി പിന്‍വാങ്ങുകയായിരുന്നു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

 

സര്‍വകലാശാലയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ഉള്‍പ്പെടെ ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗം ചര്‍ച്ച ചെയ്യും. സിന്‍ഡിക്കറ്റ് യോഗത്തിനു മുന്‍പ് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗം കെപിസിസിയില്‍ ചേരുന്നുണ്ട്. ലോ അക്കാദമിയുടെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ടെന്നും ഹോട്ടലും ബാങ്കും അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡപ്യൂട്ടി കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിലുള്ള പരിശോധന ഇന്നോ നാളെയോ നടക്കും.

എസ്എഫ്‌ഐയുമായുള്ള ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച പൊലീസ് സഹായത്തോടെ ക്ലാസ് നടത്താനായിരുന്നു അക്കാദമിയുടെ നേരത്തെയുള്ള തീരുമാനം. ഇതനുസരിച്ച് പരമാവധി കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള ശ്രമങ്ങള്‍ എസ്എഫ്‌ഐയും നടത്തിയിരുന്നു. ഈ ശ്രമം ഫലിക്കില്ലെന്നായതോടെയാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം അക്കാദമി എടുത്തത്.
പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിലൂടെ മാനേജുമെന്റ് ഒളിച്ചോടുകയാണെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ച. കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജുമെന്റ് നിര്‍ബന്ധിതമായത് തന്നെ സമരവിജയമാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചര്‍ച്ചയില്‍നിന്ന് ക്ഷുഭിതനായി മന്ത്രി ഇറങ്ങിപ്പോവുകയും ചെയ്തു. യോഗത്തില്‍നിന്ന് വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോയതിനെ ശക്തമായ ഭാഷയിലാണ് പ്രതിപക്ഷവും സമരരംഗത്തുള്ള വിദ്യാര്‍ത്ഥികളും വിമര്‍ശിച്ചത്. മന്ത്രിയുടെ നടപടിയെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചിരുന്നു.

വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെയെന്നായിരുന്നു പന്ന്യന്റെ പ്രതികരണം. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ല.
ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയല്ല. മാനെജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും പന്ന്യന്‍ എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്‍ക്കാന്‍ പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ രാവിലെ ചൂണ്ടിക്കാട്ടുകയുണ്ടായി.

Tags: law academy
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies