ലോ അക്കാദമി വിഷയത്തില്‍ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനങ്ങളില്‍ വാര്‍ത്താ ചര്‍ച്ച സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊട്ടിത്തെറിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഎം നേതാവുമായി പിഎം മനോജ്. വിഷയം ഏഷ്യാനെറ്റ് ചര്‍ച്ചയാക്കുന്നത് അവരുടെ അജണ്ടയുട ഭാഗമായാണ് എന്നാണ് മനോജിന്റെ ചര്‍ച്ചയിലെ വിമര്‍ശനം.
കേരളം ഒട്ടാകെ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍, ജനയുഗം എഴുതിയ ലേഖനം സംബന്ധിച്ച ചോദ്യങ്ങള്‍ എങ്ങനെ ഏഷ്യാനെറ്റ് അജണ്ടയാകുന്നുവെന്ന ന്യൂസ് അവതാരകയുടെ ചോദ്യത്തിന് നിങ്ങള്‍ നടപ്പാക്കുന്നത് ബിജെപിയുടെ ആര്‍എസ്എസിന്റെ അജണ്ടയാണ്. ചാനലിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖറിന്റ ബിജെപി ആര്‍എസ്എസ് അജണ്ടയാണ് എന്നായിരുന്നു സിപിഎം നേതാവിന്റെ വിമര്‍ശനം.
ഏത് പിള്ള എന്ന് ചോദിച്ചുവെന്ന കാര്യത്തില്‍ പിണറായി വിജയന്‍ കൊച്ചിയില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും അത് പഠിച്ചിരുന്നുവെങ്കില്‍ ഏഷ്യാനെറ്റ് ഇത് ചെയ്യിലായിരുന്നുവെന്നും മനോജ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം ഇത് ആരുടെയും അജണ്ടയുടെ ഭാഗമല്ല, കേരളം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് എന്നായിരുന്നു അതേ ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. ജയശങ്കറിന്റെ അഭിപ്രായം.
മറ്റുള്ള മുന്‍നിര ചാനലുകള്‍ അവഗണിച്ച ലോ അക്കാദമി സമരം പലതവണ ഏഷ്യാനെറ്റ് ചര്‍ച്ചയാക്കിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയും സിപിഐയും വിഷയത്തില്‍ ജനവികാരം ഏറ്റെടുത്തതും സിപിഎമ്മിനെ അസ്വസ്ഥരാക്കി. വിഷയം ചര്‍ച്ചയാക്കാന്‍ ഏഷ്യാനെറ്റിന് ചില രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്ന് സിപിഎം സംശയിക്കുന്നു.
Discussion about this post