ചെന്നൈ: ശശികലക്കെതിരെ തുറന്നടിച്ച് പനീര്‍ശെല്‍വം രംഗത്തുവന്നതോടെ അണ്ണാ ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പനീര്‍ശെല്‍വത്തെ നീക്കി. പോയസ് ഗാര്‍ഡനില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി 12ന് ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പകരം വനം മന്ത്രി ഡിണ്ടുഗല്‍.സി. ശ്രീനിവാസനെ ട്രഷററായി നിയമിച്ചു. തമിഴ്‌നാട്ടിലെ കാവല്‍ മുഖ്യമന്ത്രി ഓ പനീര്‍സെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും എന്ന് ശശികല നടരാജന്‍ വ്യക്തമാക്കി. പാര്‍ട്ടി ഒറ്റ കെട്ടാണെന്നും, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും എന്നും ശശികല അറിയിച്ചു.
അതേസമയം എംഎല്‍എമാര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കാന്‍ തയ്യാര്‍ ആണെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി. പനീര്‍സെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ആയി കൂടികാഴ്ച നടത്തിയേക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പനീര്‍സെല്‍വത്തിനെ ഡിഎം കെയും, കോണ്‍ഗ്രസ്സും പിന്തുണച്ചേക്കും.
മറീന ബീച്ചില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ 40 മിനിറ്റിലേറെ ധ്യാനത്തിലിരുന്ന ശേഷം രാത്രി പത്തു മണിയോടെ .ആണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയും, പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആയ ശശികല നടരാജന് എതിരെ ഓ പനീര്‍സെല്‍വം ആഞ്ഞടിച്ചത്.തന്നെ നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിക്കുകയായിരുന്നു എന്നും നിയമസഭാ കക്ഷി യോഗം വിളിച്ചതു താന്‍ അറിയാതെ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജനസമ്മതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ല പാര്‍ട്ടി പിളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നില്ല. അതേസമയം എംഎല്‍എമാര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കാന്‍ തയ്യാര്‍ ആണെന്ന് പനീര്‍സെല്‍വം വ്യക്തമാക്കി.
Discussion about this post