തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ആക്രമണത്തില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി ജെയ്ക് സി തോമസ്. താനറിഞ്ഞത് മാധ്യമങ്ങളില്‍ പ്രചരിട്ട കഥയല്ലെന്നാണ് എസ്എഫ്ഐ നേതാവിന്റെ വിശദീകരണം.
ജെയ്കിന്റെ വിശദീകരണം_യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസിനുള്ളില്‍ രണ്ടുപെണ്‍കുട്ടികളും പുറത്തുനിന്നെത്തിയ ഒരാണ്‍കുട്ടിയും ഇരിക്കുകയായിരുന്നു. ഈ മുറിയിലേക്ക് എത്തിയ മറ്റൊരു വിദ്യാര്‍ഥിനിയോട് പുറത്ത് നിന്നെത്തിയ ആണ്‍കുട്ടി മോശമായി എന്തോ പറഞ്ഞു. ആ പെണ്‍കുട്ടി തന്റെ സഹപാഠികളോട് ഇതറിയിച്ചു. അവര്‍ ഇത് ചോദിക്കാനെത്തിയപ്പോള്‍ അവരോടും പുറത്തുനിന്നെത്തിയ യുവാവ് കയര്‍ത്തു സംസാരിച്ചുവെന്നും അതിനെ തുടര്‍ന്നാണ് വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായതെന്നാണ് പ്രാഥമികമായി തനിക്കറിയാന്‍ കഴിഞ്ഞതെന്ന് ജെയ്ക്ക് പറയുന്നു. എസ്എഫ്ഐ വിരുദ്ധ വാര്‍ത്തകള്‍ക്ക് ഈയിടെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയാണെന്നും എസ്എഫ്ഐ നേതാവിന് പരാതിയുണ്ട്.
യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന നാടകോത്സവം കാണാനെത്തിയ ജിജേഷ് എന്ന യുവാവിനാണ് ഇന്നലെ മര്‍ദനമേറ്റത്. ക്യാംപസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്കൊപ്പം എത്തിയ ജിജേഷിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടുപോയി സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിക്കുക ആയിരുന്നുവെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന സൂര്യഗായത്രി, അസ്മിദ കബീര്‍ എന്നി വിദ്യാര്‍ഥിനികള്‍ക്കും എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്നാണ് ആരോപണം. സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post