തിരുവനന്തപുരം: എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐയുടെ ക്രിമിനല്‍ കേന്ദ്രമാണ്. ക്രിമിനല്‍ സംഘമായി മാറിയ എസ്എഫ്ഐയെ നിയന്ത്രിക്കണമെന്നും കേന്ദ്ര-സംസ്ഥാന നേതൃത്വം ഇതിനായി ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും യുവാവിനും നേരെയുണ്ടായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പരാമര്‍ശം.
സ്വാശ്രയ കോളേജ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ പുനസംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ വേണ്ടവിധത്തില്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും സുധീരന് പറഞ്ഞു.
ലോ അക്കാദമി ഭൂമി വിവാദത്തില്‍ റവന്യു വകുപ്പ് നടപടികളെ വിഎം സുധീരന് പ്രശംസിച്ചു. പിണറായി മന്ത്രിസഭയില്‍ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിനാണ് കെപിസിസി അധ്യക്ഷന്റെ പ്രശംസ. ലോ അക്കാദമി ഭൂമി വിവാദത്തില്‍ റവന്യു വകുപ്പിന്റെ ഇതുവരെയുള്ള നടപടികള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സുധീരന് പറഞ്ഞു. ലോ അക്കാദമിയിലെ ഹാര്‍വി ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post