തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസത്തെ ബഹളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്നും ബജറ്റ് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം .സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷം ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച്ച സഭയില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. വി. ശിവന്‍കുട്ടി ,കെ. അജിത്, കെ.കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ,ഇ.പി ജയരാജന്, ബാബു പാലിശ്ശേരി, പ്രദീപ് കുമാര്‍, കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്.സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്കെതിരെ നടപടി വേണമെന്ന വാദത്തില്‍ ഭരണപക്ഷം ഉറച്ചു നിന്നതോടെയാണ് നടപടി ഉറപ്പായത്.
എന്നാല്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ച ഭരണപക്ഷത്തിനെതിരെയും നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. ഭരണപക്ഷത്തിലെ എംഎ വാഹിദ്, ഡൊമനിക് പ്രസന്റേഷന് , എടി ജോര്‍ജ്, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ഭരണക്ഷത്തിനെതിരെ നടപടിയെടുക്കേണ്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ്. ഇടതു നേതാക്കളുടെ പരാതി ഇന്നു രാവിലെ മാത്രമാണ് ലഭിച്ചത്. വനിത എംഎല്‍എമാരെ ആക്രമിച്ചെന്ന പരാതി പിന്നീട് ഉണ്ടാക്കിയതാണ്. കൂടിയാലോചനകള്‍ക്കു ശേഷമാണ് പരാതി നല്‍കിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും യുഡിഎഫ് വ്യക്തമാക്കി.
Discussion about this post