കൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ മുയിനുദ്ദീനെ ആറുദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 15ന് ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കാസര്‍കോഡ് കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ കുന്നുമ്മേല്‍ മുയിനുദ്ദീന്‍ പാറക്കടവത്തിനെയാണ് പ്രത്യേക എന്‍.ഐ.എ കോടതി അടുത്ത വ്യാഴാഴ്ചവരെ കസ്റ്റഡിയില്‍ നല്‍കിയത്.
അബൂദാബിയില്‍ പൊലീസ് പിടിയിലായ ഇയാളെ എന്‍.ഐ.എയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിടെനിന്ന് കയറ്റിവിട്ടതാണ്. 16ന് ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ട്രാന്‍സിസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ടെലിഗ്രാം ഗ്രൂപ് വഴി തീവ്രവാദ ആശയങ്ങള്‍ പങ്കുവെച്ചതില്‍ പ്രധാനി ഇയാളാണെന്നും കുറ്റകൃത്യത്തിലെ പങ്ക് സമ്മതിച്ചെന്നുമാണ് എന്‍.ഐ.എ അവകാശപ്പെടുന്നത്.
2016 ഒക്ടോബര്‍ രണ്ടിന് കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലാകുന്ന എട്ടാമത്തെ പ്രതിയാണ് മുയിനുദ്ദീന്‍.
Discussion about this post