മുസ്ലീങ്ങളുടെ പ്രീതി കുറഞ്ഞു; ന്യൂനപക്ഷ മന്ത്രിയെ മാറ്റി മമത ബാനർജി; നീക്കം സാഗർദിഗി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ
കൊൽക്കത്ത: പാർട്ടിക്ക് മുസ്ലീം സമുദായത്തിനിടയിൽ പ്രീതി കുറഞ്ഞുവെന്ന വിലയിരുത്തലിനെ തുടർന്ന് മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി മുഖ്യമന്ത്രി മമത ബാനർജി. സാഗർദിഗി ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ...








