സിറ്റി കില്ലറിന്റെ ദൃഷ്ടിപതിഞ്ഞാൽ സർവ്വതും ചാമ്പൽ; ഹിറ്റ് ലിസ്റ്റിൽ ഇന്ത്യയും; ഛിന്നഗ്രഹഭീതിയിൽ ശാസ്ത്രജ്ഞർ
മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ. ...