Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിറ്റി കില്ലറിന്റെ ദൃഷ്ടിപതിഞ്ഞാൽ സർവ്വതും ചാമ്പൽ; ഹിറ്റ് ലിസ്റ്റിൽ ഇന്ത്യയും; ഛിന്നഗ്രഹഭീതിയിൽ ശാസ്ത്രജ്ഞർ

by Brave India Desk
Feb 17, 2025, 04:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചാലുള്ള അവസ്ഥ അത്രയ്ക്കും ഭീകരമാണ്. ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ അന്തരീക്ഷത്തിൽ പൊടിയും പുകയും ഉയരുകയും സൂര്യപ്രകാശം താഴേക്ക് എത്തുന്നത് തടയുകയും ചെയ്യും. ഇതോടെ ഭൂമിയിലെ മൊത്തം താപനില കുറയുകയും ചെയ്യും. ഈ സംഭവം പല ജീവജാലങ്ങളുടെയും ജീവനു ഭീഷണിയായേക്കാം. ഉദാഹരണത്തിന് ഒരു കെട്ടിടത്തിന്റെ വലുപ്പത്തിലുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു നഗരത്തെ തകർത്തേക്കാം. 20 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം പതിക്കുകയാണെങ്കിൽ അത് ചെറിയൊരു രാജ്യത്തെ തന്നെ പൂർണമായും നശിപ്പിച്ചേക്കാം.

അതുകൊണ്ട് തന്നെ ഭൂമിയുടെ ലക്ഷം കീലോമീറ്ററുകൾക്ക് അപ്പുറം പോകുന്ന ഛിന്നഗ്രഹങ്ങളെ പോലും നാം സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അടുത്ത കാലത്തായി ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ചങ്കിടിപ്പ് കൂട്ടിയ ഛിന്നഗ്രഹമാണ് 2024 വൈആർ4 എന്ന ചിന്നഗ്രഹം. 2032 ഡിസംബർ 22 ന് ഇത് ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.അപകട സാധ്യതയാൽ ‘സിറ്റി-കില്ലർ’ എന്ന വിശേഷണം ഇതിനകം ഈ ഛിന്നഗ്രഹത്തിന് ലഭിച്ചുകഴിഞ്ഞു. ഭൂമിയിൽ 2024 വൈആർ4 ഛിന്നഗ്രഹത്തിൻറെ കൂട്ടിയിടി സംഭവിച്ചാൽ ഹിരോഷിമയിൽ പതിച്ച അണുബോംബിൻറെ 100 മടങ്ങ് പ്രഹരശേഷിയുണ്ടാകും എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. അതിനാലാണ് 2024 വൈആർ4 ഛിന്നഗ്രഹം ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ ഭീകരനായി മാറിയത്.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

130 മുതൽ 300 അടി വരെ വലിപ്പം കണക്കാക്കുന്ന 2024വൈആർ4 ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ 5.7 കിലോമീറ്റർ പ്രദേശം പൂർണമായും ഇല്ലാതാകും. 19 കിലോമീറ്റർ ദൂരെ വരെ നാശനഷ്ടങ്ങളുണ്ടാകാം. ചെറിയൊരു നഗരം തരിപ്പണമാക്കാൻ ഈയൊരു ഛിന്നഗ്രഹത്തിന് സാധിക്കുമെന്ന് ചുരുക്കം. ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചാൽ അവ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പറയുന്ന അളവ് ടൊറിനോ സ്‌കെയിൽ  ആണ്. ഇതിൻപ്രകാരം, ഭൂമിക്കു നേരെ വരുന്നു എന്ന് തിരിച്ചറിയപ്പെട്ട ഛിന്നഗ്രഹങ്ങളിൽ ഭൂമിയിൽ പതിക്കാൻ 1 ശതമാനത്തിലേറെ സാധ്യത കൽപ്പിക്കുന്നത് ഇതിനു മാത്രമാണ്.

ഛിന്നഗ്രഹം ഭൂമിയെ ഇടിക്കാൻ ഇപ്പോഴും നേരിയ സാധ്യതയെ ഉള്ളു എങ്കിലും, അതിന്റെ ഭീഷണി ഇന്ത്യ, പാകിസ്താൻ ബംഗ്ലാദേശ്, സുഡാൻ, നൈജീരിയ, വെനിസ്വേല, കൊളംബിയ, ഇക്വഡോർ എന്നീ രാജ്യങ്ങൾ അടങ്ങുന്ന മേഖലവരെ വ്യാപിച്ചിരിക്കുകയാണ് . ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് പ്രദേശങ്ങളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. റിസ്‌ക് കോറിഡോർ എന്നാണ് ശാസ്ത്രജ്ഞർ ഈ സ്ഥലങ്ങളെ വിശേഷിപ്പിക്കുന്നത്.

വരും വർഷങ്ങളിൽ കൂടുതൽ കൃത്യതയാർന്ന പ്രവചനങ്ങൾ ഗവേഷകർക്ക് നടത്താൻ സാധിക്കും. 2024 വൈആർ4ന്റെ നിലവിലെ സ്ഥിതി വച്ച് കൂടുതൽ കൃത്യതയാർന്ന പ്രവചനം സാധ്യമല്ലെന്ന് ഗവേഷകർ പറയുന്നു. 1908ൽ ഭൂമിക്കു മുകളിൽ വായുവിൽ വച്ച് പൊട്ടിച്ചിതറിയ ടുങ്ഗുസ്‌ക ഛിന്നഗ്രഹത്തിന്റെ പ്രഹരശേഷിയാണ് 2024 വൈആർ4നും പ്രതീക്ഷിക്കുന്നത്. ഇത് നടന്നത് ജനവാസമില്ലാത്ത സ്ഥലത്തിനു മുകളിലാണ് എങ്കിലും, അതിന്റെ ആഘാത തരംഗത്തിൽ ഏകദേശം 80 ദശലക്ഷം മരങ്ങൾ നശിച്ചെന്നും 830 ചതുരശ്ര മൈൽ പ്രദേശത്ത് ബാധിച്ചുവെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്. ആഘാതം ഏകദേശം 15 മെഗാടൺ ടിഎൻടി ആയിരുന്നു എന്നും കണക്കാക്കപ്പെടുന്നു. മാർച്ചിൽ 2024 വൈആർ4 നെ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്‌കോപ്പ് ഉപയോഗിച്ച് ഇതിനെ പരിശോധിക്കാൻ പദ്ധതിയിടുന്നുണ്ട്. കാരണം ഇത് കാഴ്ചയിൽ നിന്ന് പ്രത്യക്ഷമായിക്കഴിഞ്ഞാൽ, അതിൻറെ പാത ട്രാക്ക് ചെയ്യാനും മറ്റും ഉള്ള അവസരത്തിനായി ജ്യോതിശാസ്ത്രജ്ഞർക്ക് 2028 വരെ കാത്തിരിക്കേണ്ടിവരും.

അതേസമയം ഭൂമിയെ അടിസ്ഥാനമാക്കിയുള്ളതും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ളതുമായ ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡാറ്റാ വിശകലന രീതികളിലൂടെയുമാണ് നാസ ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നത്. ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പ്രാഥമിക സംവിധാനം, പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസിന്റെഭാഗമായ നാസയുടെ നിയർ-എർത്ത് ഒബ്ജക്റ്റ് ഒബ്‌സർവേഷൻസ് പ്രോഗ്രാമാണ്.

Tags: asteroidcity killer asteroidcity killer
Share5
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

Discussion about this post

Latest News

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies