1999 ലെ ഹോളി ; കാർഗിൽ കുന്നുകളിൽ ത്രിവർണ പതാക നാട്ടിയ പോരാട്ട വീര്യത്തിന്റെ ഉത്സവം
1999ലെ ഹോളി. ഭാംഗിന്റേയും നിറങ്ങളുടേയും ലഹരിയിൽ ഉത്തരദേശം തിമിർപ്പിലാകുന്ന സമയം. ഹിമാചൽ പ്രദേശിലെ പലംപൂർ എന്ന മനോഹരമായ പട്ടണത്തിലെ താഴ്വാരത്തിൽ ന്യൂഗൽ കഫേ എന്നൊരു ചെറിയ കാപ്പിക്കടയുണ്ട്. ...