ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി കാണിക്കുന്ന മാപ്പ് അമേരിക്കൻ ഔദ്യോഗിക ഹാൻഡിൽ പ്രസിദ്ധീകരിച്ചത് പാകിസ്താനെ കടുത്ത പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. പാക് അധീന കശ്മീരും (PoK) ചൈന കൈവശപ്പെടുത്തിയ അക്സായി ചിന്നും ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളും ഭാരതത്തിന്റെ മാപ്പിന്റെ ഭാഗമായി കാണിച്ചുകൊണ്ടുള്ള ഗ്രാഫിക്സ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) ആണ് പങ്കുവെച്ചത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ നാണംകെട്ട പാകിസ്താൻ, ഉടൻ തന്നെ വാഷിംഗ്ടണുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കുകയും പോസ്റ്റ് നീക്കം ചെയ്യിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ച വേളയിലാണ് ഈ വിപ്ലവകരമായ മാറ്റമുള്ള മാപ്പ് അമേരിക്ക പുറത്തുവിട്ടത്. സാധാരണയായി കശ്മീർ പ്രദേശം തർക്കപ്രദേശമായി അടയാളപ്പെടുത്താറുള്ള അമേരിക്കൻ രീതിയിൽ നിന്നുള്ള വൻ ചുവടുമാറ്റമായിരുന്നു ഇത്. മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര ഇടപെടലുകൾക്കും ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തിനും ലഭിച്ച അംഗീകാരമായാണ് ഇതിനെ ദേശീയവാദികൾ കാണുന്നത്. ഭാരതത്തിന്റെ ഔദ്യോഗിക മാപ്പിനെ പിന്തുണയ്ക്കുന്ന തരത്തിൽ അമേരിക്കൻ ഏജൻസി ഗ്രാഫിക്സ് നൽകിയത് പാകിസ്താനെ തീർത്തും പ്രതിരോധത്തിലാക്കി.
സംഭവം വിവാദമായതോടെ പാക് വിദേശകാര്യ മന്ത്രാലയം അമേരിക്കൻ അധികൃതരെ ബന്ധപ്പെട്ടതായും മാപ്പ് ‘അനധികൃതമാണെന്ന്’ അവർക്ക് ബോധ്യപ്പെട്ടതിനാലാണ് അത് നീക്കം ചെയ്തതെന്നും പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി അവകാശപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരമുള്ള ഭൂപടമാണ് നിലനിൽക്കേണ്ടതെന്നും കശ്മീർ ഒരു തർക്കപ്രദേശമാണെന്നുമാണ് പാകിസ്താന്റെ വാദം








