വമ്പന്മാരെ കുടുക്കിടാൻ ആദായനികുതി വകുപ്പ് : വിദേശബാങ്കിലെ നിക്ഷേപം സംബന്ധിച്ച് അംബാനി കുടുംബത്തിന് നോട്ടീസ്, അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ നിർദ്ദേശം
മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായ നികുതിവകുപ്പിന്‍റെ നോട്ടീസ്. വിദേശബാങ്കിലെ നിക്ഷേപത്തിന്‍റെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ ഇൻവസ്റ്റ്മെന്‍റ് ട്രസ്റ്റിന്‍റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. ...