വെള്ളത്തിൽ എറിഞ്ഞ് കൊല്ലുന്ന മരണവിമാനം; അർജന്റീനൻ മണ്ണിൽ തിരികെ പറന്നെത്തി; ഇനി ചരിത്രത്തിന്റെ ഭാഗം
വേഗത്തിൽ ദൂരസ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രാമാർഗമായി ഇന്ന് വിമാനയാത്ര മാറിക്കഴിഞ്ഞു. യാത്രകൾക്ക് മാത്രമല്ല, വിമാനം നിർമ്മിക്കപ്പെട്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അത് പല രാജ്യങ്ങളുടെയും പ്രതിരോധ സേനയുടെയും ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ...








