ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ വേനൽമഴ ശക്തമാകുന്നു. ഏപ്രിൽ 29 ബുധനാഴ്ചയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ...








