സ്ത്രീശക്തിയിൽ ഭസ്മമാകും; ഐഎസ് ഭീകരരുടെ ഭയത്തെ കവചമാക്കിയവർ; സ്ത്രീയാൽ കൊല്ലപ്പെട്ടാൽ നരകത്തിലെ വിറകുകൊള്ളി; വൈപിജെയെ കുറിച്ചറിയാം
മതംതലയ്ക്കുപിടിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) കരിങ്കൊടികൾ സിറിയയിലും ഇറാഖിലും പടർന്നുപിടിച്ചപ്പോൾ, ഭീകരത ഭരണമേറ്റെടുത്തു. കൊല്ലും കൊലയും പീഡനവും അരാജകത്വവും വിളയാടിയ അതിന്റെ ആഘാതം ഏറ്റുവാങ്ങിതിൽ അധികവും സ്ത്രീകളായിരുന്നു. ...