ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ. ബീഹാറിൽ തിരഞ്ഞെടുപ്പ് നടന്ന 5 സീറ്റുകളും എൻഡിഎ സ്വന്തമാക്കി. 44 ഫസ്റ്റ്-പ്രിഫറൻസ് വോട്ടുകൾ വീതം നേടിക്കൊണ്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രസിഡന്റ് നിതിൻ നബിനും മുന്നിലെത്തി. 42 വോട്ടുകൾ വീതം നേടിക്കൊണ്ട് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) യുടെ ഉപേന്ദ്ര കുശ്വാഹ, രാം നാഥ് താക്കൂർ (ജെഡിയു) എന്നിവർ വിജയിച്ചു. 30 വോട്ടുകൾ നേടി രണ്ടാം-പ്രിഫറൻസ് വോട്ടുകളുടെ സഹായത്തോടെ ബിജെപിയുടെ ശിവേഷ് റാമും വിജയിച്ചതോടെ ബീഹാറിൽ വോട്ടെടുപ്പ് നടന്ന 5 സീറ്റുകളും എൻഡിഎ സ്വന്തമാക്കി.
ഇന്നത്തെ വോട്ടെടുപ്പിന് ശേഷം ബീഹാറിൽ നിന്നുള്ള എൻഡിഎയുടെ രാജ്യസഭാ എംപിമാരുടെ എണ്ണം 12 ആയി. ബീഹാറിൽ നിന്നും ആകെയുള്ള 16 രാജ്യസഭാ സീറ്റുകളിൽ 12 എണ്ണവും നേടിയതോടെ വൻ നേട്ടമാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ഒഡീഷയിൽ നിന്നും രാജ്യസഭയിലേക്ക് ഒഴിവ് വന്ന സീറ്റിൽ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി ദിലീപ് റേ വിജയിച്ചു.








