പഴയകാല നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു
എറണാകുളം: പഴയകാല പ്രമുഖ സിനിമാ- നാടക നടൻ വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയാണ് അദ്ദേഹം. രാത്രിയോടെയായിരുന്നു മരണം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. ...