മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ബിജെപി കൗൺസിലർ വിജയ് ടാഡിനെ ആണ് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് കുട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. കാറിൽ പോകുകയായിരുന്ന അദ്ദേഹത്തെ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ അജ്ഞാത സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. ഇതിന് ശേഷം വിജയ് ടാഡിനെ കാറിൽ നിന്നും വലിച്ചിറക്കി വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഇതിന് ശേഷം മൃതദേഹം അക്രമി സംഘം വികൃതമാക്കുകയും ചെയ്തു. കൂർത്ത കല്ലുകൾ കൊണ്ട് അക്രമികൾ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലും ഇടിയ്ക്കുകയായിരുന്നു. ഇതിന് പിന്നാല അക്രമികൾ ഓടി രക്ഷപ്പെട്ടു. അതുവഴി പോയ വാഹന യാത്രികരാണ് ആദ്യം സംഭവം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ കൊലയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post