അഹമ്മദാബാദ് : ഹൃദയാഘാതത്തെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ നവ്‌സാരിയിലുള്ള എബി സ്‌കൂളിലാണ് സംഭവം. തനിഷ ഗാന്ധി എന്ന പതിനേഴുകാരിയാണ് മരിച്ചത്.
സ്‌കൂളിലെ കോണിപ്പടി കയറുമ്പോൾ തനിഷയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് കൂട്ടുകാർ തനിഷയെ പിടിച്ചിരുത്തി അദ്ധ്യാപകരെ വിവരം അറിയിച്ചു. അപ്പോഴേക്കും തനിഷ അമിതമായി വിയർക്കുകയും പെൺകുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. അദ്ധ്യാപകർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വിശദ വിവരങ്ങൾ ലഭിക്കൂ.
രണ്ട് വർഷം മുൻപ് തനിഷയുടെ അമ്മ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഫിസിക്‌സ് അദ്ധ്യാപകൻ കൂടിയായ അച്ഛനോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഡോക്ടറാകാനായിരുന്നു അവളുടെ ആഗ്രഹം.








