ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിന് മുന്‍പ് ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഹനുമാന്‍ കുരങ്ങുകളെ സുരക്ഷയ്ക്കായി നിയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് സ്റ്റേഡിയത്തില്‍ കുരങ്ങുകള്‍ കാണികളെ അലോസരപ്പെടുത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ്് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
കാണികളുടെ ഭക്ഷണം, മൊബൈല്‍ ഫോണ്‍ കയ്യിലുള്ള ചെറിയ വസ്തുക്കള്‍ എന്നിവ കുരങ്ങുകള്‍ തട്ടിപ്പറിക്കാനുള്ള സാധ്യതയെ തുടര്‍ന്നാണ് ഹനുമാന്‍ കുരങ്ങുകളെ് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ചത്. ഹനുമാന്‍ കുരുങ്ങുകള്‍ക്കൊപ്പം ഹനുമാന്‍ കുരങ്ങുകളെ നിയന്ത്രിക്കുന്നതിനുള്ള ആളുകളും ഉണ്ടാകും. ഹനുമാന്‍ കുരങ്ങുകളെ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തുന്ന മറ്റ് കുരങ്ങുകളെ ഓടിക്കുകയാണ് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.
കുരങ്ങുകളെ കൊണ്ടുള്ള ശല്യം ഒഴിവാക്കാനായാണ് ഞങ്ങള്‍ ഹനുമാന്‍ കുരങ്ങുകളെ ഉപയോഗിക്കുന്നത്. സ്റ്റേഡിയം ഡയറക്ടറായ സഞ്ജയ് കപൂര്‍ പറയുന്നു. ബ്രോഡ്കാസ്റ്റേഴ്‌സിന്റെ ക്യാമറാമാന്മാര്‍ക്കും കുരങ്ങുകള്‍ വലിയ ഭീഷണിയാകുന്നതായി അദ്ദേഹം പറഞ്ഞു.
ആദ്യ ദിനം ബംഗ്ലാദേശ് 29-2ലേക്ക് വീണെങ്കിലും മഴ കളി മുടക്കി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലാണ് ബംഗ്ലാദേശ്. 40 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്ന മോമിനുല്‍ ഹഖിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റോ 31 റണ്‍സിന് പുറത്തായി.










Discussion about this post