ജപ്പാനെ പിന്നിലാക്കി ഏഷ്യന്‍ ശാക്തിക സൂചികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട് ്. ചൈനയും യുഎസും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വളരുന്ന സമ്പദ്ഘടന എന്ന പദവിക്ക് തുല്യമായ ഈ സ്ഥാനത്തേക്ക് ഇന്ത്യ എത്തിയ വിവരം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയയിലെ ലോവൈ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഏഷ്യ പവര്‍ ഇന്‍ഡക്‌സ് പ്രസിദ്ധീകരിക്കുന്നത്.
100 ല്‍ 39.1 പോയിന്റ് നേടി 27 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ജപ്പാനെക്കാള്‍ 2.8 പോയിന്റ് കൂടുതലായി സ്‌കോര്‍ ചെയ്താണ് 2024 ലെ പട്ടികയില്‍ ഇന്ത്യ തിളക്കം കൂട്ടിയത്. സാമ്പത്തിക വിഭവനില, സൈനിക ശേഷി, വിദേശകാര്യ ബന്ധങ്ങള്‍, സാംസ്‌കാരിക മുദ്രകള്‍, ഭാവിയിലേക്കുള്ള വിഭവങ്ങളുടെ കരുതല്‍ ശേഖരം തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഏഷ്യന്‍ പവര്‍ ഇന്‍ഡക്‌സ് തയാറാക്കുന്നത്.
സാമ്പത്തിക ഉയര്‍ച്ച മാത്രമല്ല സൈന്യത്തെ നവീകരിക്കുന്നതിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും ഇന്ത്യ വ്യക്തവും ഗണ്യവുമായ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ആണവശേഷി, നൂതന മിസൈല്‍ സംവിധാനങ്ങള്‍, വര്‍ധിച്ചുവരുന്ന നാവിക ശക്തി തുടങ്ങിയവയാണ് ഇന്ത്യയെ പ്രാദേശിക സുരക്ഷയിലും മുന്നിലെത്തിച്ചിരിക്കുകയാണ്
ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗ ഊര്‍ജം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലും ഇന്ത്യ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. ഡിജിറ്റല്‍ ഇന്ത്യയും അതിന്റെ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും പോലുള്ള പ്രോഗ്രാമുകള്‍ അതിന്റെ സാങ്കേതിക പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകമായി.
സൈന്യത്തെ ആധുനികമാക്കുന്നതിലും ലോകോത്തര സാങ്കേതികവിദ്യ സൈന്യത്തിനു ലഭ്യമാക്കുന്നതിനും ഇന്ത്യ കാട്ടുന്ന ഉത്സാഹവും താല്‍പര്യവുമാണ് ഈ സ്ഥാനക്കയറ്റത്തിനു പിന്നിലെ നിര്‍ണായക ഘടകമാണ്. ഗൂഗിള്‍ ഉള്‍പ്പെടെ വമ്പന്മാര്‍ നിര്‍മിതബുദ്ധിയുടെ വന്‍ സാധ്യതകളുടെ പരീക്ഷണവേദിയാക്കാന്‍ പോകുന്നതും ഇന്ത്യ തന്നെയാണ് .
Discussion about this post