ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം. ഹിന്ദുപുരുഷന്മാരെയും ആൺകുട്ടികളെയും തിരഞ്ഞ് പിടിച്ച് ആക്രമിച്ച മതമൗലികവാദികൾ, ക്രമസമാധാനപരിപാലനത്തിന് ശ്രമിച്ച പോലീസ് സ്‌റ്റേഷന് നേരെയും കല്ലേറ് നടത്തി. ഇസ്ലാമിക മതവിശ്വാസിയായ ഒരു പെൺകുട്ടി ഹിന്ദുമതവിശ്വാസികളായ ആൺകുട്ടികളുമായി സൗഹൃദത്തിലേർപ്പെട്ടതാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്.
17 കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, അവളുടെ സുഹൃത്തുക്കളോടൊപ്പം അവധിദിനം ചെലവഴിക്കുകയായിരുന്നു. ഉപരിപഠനത്തിനായി അടുത്ത ദിവസങ്ങളിൽ മുംബൈയിലേക്ക് പോകാനിരിക്കുന്ന പെൺകുട്ടി, തന്റെ ജന്മദിനം മുൻകൂട്ടി തന്നെ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് പ്രദേശത്തെ കഫേയിൽ ഒത്തുകൂടി സംസാരിക്കുമ്പോൾ പ്രതികളിലൊരാളായ ഷഹാബ് പെൺകുട്ടിയെ തല്ലുകയും നിനക്ക് മുസ്ലീമുകളായ ആൺകുട്ടികളെ സുഹൃത്തുക്കളായി കിട്ടിയില്ലേ എന്ന് ആക്രോശിക്കുകയുമായിരുന്നു. ഹിന്ദുക്കളുമായി സൗഹൃദം തുടർന്നാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട് കൂടെയുള്ള സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചു. ഇതോടെ ഷദാബ് അവിടെനിന്ന് തിരിക്കുകയും കൂടുതൽ പേരെ കൂട്ടി കഫേയിലെത്തി ഹിന്ദുക്കളായ ആൺകുട്ടികളെ മർദ്ദിക്കുകയുമായിരുന്നു. സംഭവം കൂടുതൽ പ്രശ്‌നത്തിന് വഴിവയ്ക്കുകയും ഗ്രാമത്തിലെ ഹിന്ദുക്കളെ ഇവർ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയുമായിരുന്നു. മതമൗലികവാദികളെ തടയാനെത്തിയ പോലീസുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. ഗ്രാമത്തിൽ ഇപ്പോൾ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
Discussion about this post