ഭോപ്പാൽ: കുടുംബ സമേതം ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുൽ. ഞായറാഴ്ച രാവിലെയാണ് താരം ഭാര്യ അതിയ ഷെട്ടിയ്ക്കൊപ്പം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരമ്പരാഗത വസ്ത്രം ധരിച്ചാണ് രാഹുൽ ക്ഷേത്രത്തിൽ എത്തിയത്. ഇവർക്കൊപ്പം മറ്റ് കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അഭിഷേകമുൾപ്പെടെയുള്ള പ്രധാന വഴിപാടുകൾ ഇവർ നടത്തി. പ്രത്യേക പൂജകളിലുൾപ്പെടെ പങ്കെടുത്ത ശേഷമായിരുന്നു രാഹുൽ മടങ്ങിയത്.
അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മോശം പ്രകടനമായിരുന്നു രാഹുലിന്റേത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരം നേരിടുന്നത്. ഇതിനിടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മാർച്ച് ഒന്നിന് ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിലാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ്. ഇതിന്റെ പരിശീലനത്തിലാണ് രാഹുൽ.
Discussion about this post