മുംബൈ: വിമാനത്തില്‍ പുകവലിച്ചതിന് മുംബൈയില്‍ മലയാളി അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. മലപ്പുറം സ്വദേശി 27കാരനായ ശരത് പുറക്കലാണ് അറസ്റ്റിലായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാവിലെ 6.35-ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ ശരത് ശുചിമുറിയില്‍ കയറി. പിന്നാലെ തുടര്‍ച്ചയായി പുകവലിക്കാന്‍ തുടങ്ങി. എന്നാല്‍ പുക ഉയര്‍ന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങി. വിമാനജീവനക്കാരെത്തി വാതിലില്‍ കുറേനേരം തട്ടിയെങ്കിലും ഇയാള്‍ തുറക്കാന്‍ കൂട്ടാക്കിയില്ല പത്ത് മിനുട്ടോളം കഴിഞ്ഞ ശേഷമാണ് ഇയാള്‍ വാതില്‍ തുറന്നത്.
് ഇയാളുടെ കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റര്‍ ജീവനക്കാര്‍ പിടിച്ചെടുത്തു. വിമാനത്തില്‍നിന്ന് കണ്ടെടുത്ത സിഗരറ്റ് കുറ്റിയും ജീവനക്കാര്‍ മുംബൈ പോലീസിന് കൈമാറിയിട്ടുണ്ട്. വിമാന അധികൃതര്‍ അറിയച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ സഹര്‍ പൊലീസാണ് മുംബൈയില്‍ ഇറങ്ങിയതിന് പിന്നാലെ ശരത്തിനെ കസ്റ്റഡിയിലെടുത്തത്.
മാര്‍ച്ച് മുതല്‍ ഇത് എട്ടാമത്തെ കേസാണ് വിമാനത്തിനകത്ത് പുകവലിച്ച സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ മുന്നിലെത്തുന്നത്. നേരത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിച്ചതിന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലും മലയാളി യുവാവ് പിടിയിലായിരുന്നു.
Discussion about this post