Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

by Brave India Desk
Mar 29, 2023, 10:15 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായ ലോർഡ് മൗണ്ട് ബാറ്റന്റെ കുടുംബവുമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനുള്ള അടുത്ത ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. തന്റെ അമ്മയും നെഹ്രുവുമായുള്ള ബന്ധം സാധാരണ മനുഷ്യർക്ക് മനസ്സിലാകാത്ത തരത്തിൽ ഉന്നതമായിരുന്നെന്നാണ് എഡ്വിനയുടെ മകൾ പമേല മൗണ്ട് ബാറ്റൻ തന്റെ പുസ്തകത്തിൽ പറയുന്നത്. ഇരുവരും തമ്മിൽ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും എന്നാൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നുമാണ് പമേല അവകാശപ്പെടുന്നത്.

എന്തായാലും തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി നാവിക സേനയുടെ പടക്കപ്പൽ അയച്ച വാർത്തയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാഹുൽ ഗാന്ധിയുടെ സവർക്കർ അവഹേളനത്തെ തുടർന്നാണ് ജവഹർലാൽ നെഹ്രുവിന്റെ ജയിൽവാസവും ജീവിതവുമൊക്കെ ചർച്ചയാകുന്നത്. വീര സവർക്കർക്കെതിരേയുള്ള അവഹേളനങ്ങൾക്ക് മറുപടിയായാണ് നെഹ്രുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ പുറത്തുവരുന്നത്.

Stories you may like

Special Report-ഇന്ത്യയുടെ അവസാന വൈസ്രോയ് മൗണ്ട് ബാറ്റൺ പ്രഭുവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: എഫ്ബിഐ രേഖകൾ ഇന്ത്യയിലും കോളിളക്കമുണ്ടാക്കും

എഡ്വിന മൗണ്ട് ബാറ്റന്റെ അന്ത്യാഭിലാഷം അനുസരിച്ച് അവരെ സമുദ്രത്തിലാണ് അടക്കിയത്. 1960 ലായിരുന്നു എഡ്വിന അന്തരിച്ചത്. പോർട്ട്സ്‌മൗത്തിനു സമീപമാണ് സംസ്കാരം നടന്നത്. എച്ച്.എം.എസ് വേക്ക്ഫുൾ എന്ന കപ്പലിലായിരുന്നു എഡ്വിനയുടെ ശരീരം കടലിലേക്ക് കൊണ്ടു പോയത്. ഈ സംസ്കാരത്തിന് അകമ്പടിയായി ഇന്ത്യയുടെ നാവിക സേന പടക്കപ്പൽ ഐ.എൻ.എസ് ത്രിശൂലിനെയാണ് ജവഹർലാൽ നെഹ്രു അയച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ടവൾക്കു വേണ്ടി നെഹ്രു പടക്കപ്പൽ അയച്ച വിവരം മൗണ്ട് ബാറ്റന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യയുടെ ചരിത്രത്തിൽ അധികാര കൈമാറ്റത്തിന് ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച  ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു മൗണ്ട് ബാറ്റൺ. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചപ്പോൾ ശവമടക്കിന് ഇന്ത്യൻ പടക്കപ്പൽ അകമ്പടി സേവിച്ചത് എന്ത് കാരണം കൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. വ്യക്തിപരമായ ബന്ധത്തിനായി രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ചത് ഒരിക്കലും അംഗീകരിക്കാൻ പാടില്ലെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.

Tags: mountbattenNehru and EdwinaINS TrissulNavy ShipBuriel of Edwina
Share15TweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

Next Post

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

Latest News

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies