Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ എല്ലാത്തിനും മുകളില്‍ പാര്‍ട്ടി’: പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന്് പി വി അന്‍വര്‍

by Brave India Desk
Sep 22, 2024, 11:23 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങള്‍ മാനിച്ച് ് പരസ്യ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ അന്‍വര്‍ കുറിച്ചു. പൊലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അതില്‍ നിന്ന് പിന്നോട്ടില്ല. കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് വിയോജിപ്പുണ്ടെന്നും അന്‍വര്‍ കുറിച്ചു. താന്‍ ഇടതു പാളയത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് നോക്കിയിരിക്കുന്നവര്‍ നിരാശരാകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വറിന്റെ കുറിപ്പ്

Stories you may like

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്

പി വി അന്‍വറിന്റെ കുറിപ്പ്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്,

ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്,

പൊതുസമൂഹത്തിനോട്,

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്. എന്നാല്‍, ഇത് സാധാരണക്കാരായ പാര്‍ട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവര്‍ത്തനമാണ്. പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല.

വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയ പരാതിയിന്മേല്‍ സര്‍ക്കാര്‍ പല അടിയന്തര നടപടികളും സ്വീകരിച്ചതില്‍ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്. എന്നാല്‍ കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് അന്നും,ഇന്നും വിയോജിപ്പുണ്ട്. അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.

ഈ നാട്ടിലെ സഖാക്കളെയും,പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്. ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ പ്രിയപ്പെട്ട പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്. മറ്റ് വഴികള്‍ എനിക്ക് മുന്‍പില്‍ ഉണ്ടായിരുന്നില്ല. അക്കാര്യത്തില്‍ നിങ്ങള്‍ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.

‘വിഷയങ്ങള്‍ സംബന്ധിച്ച് വിശദമായി എഴുതി നല്‍കിയാല്‍ അവ പരിശോധിക്കും’ എന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമയബന്ധിതമായി വേണ്ട പരിശോധനകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ‘ഇന്നും’ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ആര്‍.എസ്.എസ് സന്ദര്‍ശ്ശനത്തില്‍ തുടങ്ങി, തൃശ്ശൂര്‍പൂരം മുതല്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ സഹായിച്ചത് വരെയും,സ്വര്‍ണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാന്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ ‘ചാപ്പയടിക്കും,മുന്‍ വിധികള്‍ക്കും'(എങ്ങനെ വേണമെങ്കില്ലും വ്യാഖ്യാനിക്കാം)അതീതമായി നീതിപൂര്‍വ്വമായ പരിശോധനയും നടപടിയും ഈ പാര്‍ട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം.ഈ പാര്‍ട്ടിയോട് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. നല്‍കിയ പരാതി,

പാര്‍ട്ടി വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും, ചില പുഴുക്കുത്തുകള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

പി.വി.അന്‍വര്‍ ഇടതുപാളയത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നില്‍ക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിരാശരായേ മതിയാവൂ. ഈ പാര്‍ട്ടിയും വേറെയാണ്,ആളും വേറേയാണ്. ഞാന്‍ നല്‍കിയ പരാതികള്‍ക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം ശിരസ്സാല്‍ വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

‘ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണ്’. എന്റെ പാര്‍ട്ടിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്.

പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍.

സാധാരണക്കാരായ ജനങ്ങളാണ് ഈ പാര്‍ട്ടിയുടെ അടിത്തറ.

സഖാക്കളേ നാം മുന്നോട്ട്..

Tags: pv anvar
Share4TweetSendShare

Latest stories from this section

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

“ഈ വലിയ സേവനക്കടലിൽ  ഈ സഹായം ഒരു ചെറിയ തുള്ളി മാത്രം; വാരാഹി ഗോശാലയ്ക്ക് 22 ലക്ഷത്തിൻറെ കൈതാങ്ങുമായി സോനു സൂദ്

“ഈ വലിയ സേവനക്കടലിൽ  ഈ സഹായം ഒരു ചെറിയ തുള്ളി മാത്രം; വാരാഹി ഗോശാലയ്ക്ക് 22 ലക്ഷത്തിൻറെ കൈതാങ്ങുമായി സോനു സൂദ്

മസൂദ് അസ്ഹറിന്റെ ‘ഓഡിയോ ബോംബ്’; ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ചാവേറുകളെ അയക്കുമെന്ന് ഭീഷണി

മസൂദ് അസ്ഹറിന്റെ ‘ഓഡിയോ ബോംബ്’; ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ചാവേറുകളെ അയക്കുമെന്ന് ഭീഷണി

Discussion about this post

Latest News

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിൽ ; രണ്ടുദിവസം നീളുന്ന സന്ദർശനം മോദിയുടെ ക്ഷണപ്രകാരം

ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്

ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

സൂപ്പർ ഹീറോ ആകാൻ നോക്കേണ്ടെന്ന് അതിജീവിത; തിരിച്ചടിക്കുമെന്ന് രാഹുൽ; രാഹുൽ അതിജീവിതക്ക് അയച്ച ഭീഷണി സന്ദേശം പുറത്ത്

ടീമിനൊപ്പം യാത്ര ചെയ്താൽ മാത്രം പോരാ, അവസരം കൊടുക്കണം; യുവതാരത്തിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് പത്താൻ

ടീമിനൊപ്പം യാത്ര ചെയ്താൽ മാത്രം പോരാ, അവസരം കൊടുക്കണം; യുവതാരത്തിന്റെ ഭാവിയിൽ ആശങ്ക പ്രകടിപ്പിച്ച് പത്താൻ

വിരാട് സ്ഥിരതയുടെ പര്യായം; 37-ാം വയസ്സിലും കോഹ്‌ലി തിളങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

വിരാട് സ്ഥിരതയുടെ പര്യായം; 37-ാം വയസ്സിലും കോഹ്‌ലി തിളങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

എനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം അവർക്കുള്ളതാണ്, റെക്കോഡുകളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ആ കാര്യം; കോഹ്‌ലി നമുക്കും ഒരു പാഠം

എനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം അവർക്കുള്ളതാണ്, റെക്കോഡുകളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ആ കാര്യം; കോഹ്‌ലി നമുക്കും ഒരു പാഠം

ധോണിക്കും എനിക്കും ഒരേ അനുഭവം, ആരാധകരുടെ ആ പ്രവർത്തി എനിക്ക് ഇഷ്ടമല്ലെന്ന് വിരാട് കോഹ്‌ലി; പറഞ്ഞത് ഇങ്ങനെ

ധോണിക്കും എനിക്കും ഒരേ അനുഭവം, ആരാധകരുടെ ആ പ്രവർത്തി എനിക്ക് ഇഷ്ടമല്ലെന്ന് വിരാട് കോഹ്‌ലി; പറഞ്ഞത് ഇങ്ങനെ

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കും; പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies