തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. സെർവർ തകരാറിനെ തുടർന്നാണ് റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെട്ടത്. 29 മുതൽ വീണ്ടും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ മുതലാണ് സെർവർ തകരാറിലായത്. ഇന്നലെ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനായി രണ്ട് ദിവസം കൂടി വേണമെന്ന് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്നും നാളെയും റേഷൻ കടകൾ അടച്ചിടാൻ തീരുമാനിച്ചത്.
സെർവർ തകരാറിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസങ്ങളായി പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ സർവ്വർ തകരാർ അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസം കടകൾ അടച്ചിട്ട് പ്രശ്‌നം പരിഹരിക്കാൻ അധികൃതർ തീരുമാനിച്ചത്.
അതേസമയം റേഷൻ വിതരണം കഴിഞ്ഞ ദിവസങ്ങളിൽ തടസ്സപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ വിതരണം അടുത്ത മാസത്തേക്ക് നീട്ടിയിട്ടുണ്ട്. അടുത്ത മാസം അഞ്ചുവരെയാണ് നീട്ടിയത്. ആറാം തിയതി മുതൽ മെയ് മാസത്തിലെ റേഷൻ വിതരണം ആരംഭിക്കും.
Discussion about this post