കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്കേറ്റു. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നുമാണ് ചിത്രത്തിന്റെ നിര്‍മാതാവ് രാജശേഖരന്‍ പാണ്ഡ്യന്‍ അറിയിച്ചിരിക്കുന്നത്. നടന് കുറച്ചു?ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഊട്ടിയിലെ രണ്ടാമത്തെ ഷെഡ്യൂളിനിടെയാണ് നടന് പരിക്കേറ്റത്.
‘സൂര്യ 44’ എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഈയടുത്താണ് പൂര്‍ത്തിയായത്. സ്‌റ്റൈലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. സൂര്യയും കാര്‍ത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു.
സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് സൂര്യ 44 നിര്‍മിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
Discussion about this post