Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘ഇനി ഞങ്ങൾക്ക് നേരെ അണുബോംബ് ഇടുകയേ അമേരിക്കയ്ക്ക് വഴിയുള്ളൂ, ഞങ്ങൾ പേടിക്കില്ല!’; ലോകത്തെ ഞെട്ടിച്ച് ടെഹ്‌റാൻ ഡെപ്യൂട്ടി മേയറുടെ പ്രസ്താവന

by Brave India Desk
Jul 8, 2026, 02:21 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ സഖ്യവുമായി കടുത്ത യുദ്ധസമാന സാഹചര്യം നിലനിൽക്കെ, അമേരിക്കയ്‌ക്കെതിരെ അതീവ ഗുരുതരമായ പ്രസ്താവനയുമായി ഇറാൻ. ഞങ്ങളെ തകർക്കാൻ സാധാരണ രീതിയിലുള്ള എല്ലാ സൈനിക ഓപ്ഷനുകളും അമേരിക്ക പ്രയോഗിച്ചു കഴിഞ്ഞുവെന്നും, ഇനി ഞങ്ങളെ ഇല്ലാതാക്കാൻ അവർക്ക് മുന്നിൽ ആണവാക്രമണം (Nuclear Bombing) നടത്തുകയെന്ന ഒരൊറ്റ വഴി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ടെഹ്‌റാൻ ഡെപ്യൂട്ടി മേയർ ഹമീദ്‌റേസ ഘോലാംസാദെ തുറന്നടിച്ചു. പ്രമുഖ ഇന്ത്യൻ മാധ്യമമായ ‘ഇന്ത്യാ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാജ്യാന്തര തലത്തിൽ വൻ പ്രകമ്പനം സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായത്. അമേരിക്ക വീണ്ടുമൊരു സൈനിക നീക്കത്തിന് മുതിർന്നാൽ, ആണവാക്രമണത്തെപ്പോലും വകവെക്കാതെ രാജ്യം ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ കടുത്ത യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ടെഹ്‌റാൻ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് ഇന്റർനാഷണൽ റിലേഷൻസിന്റെ ചുമതല കൂടിയുള്ള ഘോലാംസാദെയുടെ കടുത്ത പ്രതികരണം. “ഇനി അമേരിക്കയ്ക്ക് ഞങ്ങൾക്ക് നേരെ ചെയ്യാൻ സാധിക്കുന്നത് ആറ്റോമിക് ബോംബ് പ്രയോഗിക്കുക മാത്രമാണ്. അതിനപ്പുറം ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല. അങ്ങനെയുണ്ടായാൽ പോലും ഞങ്ങൾ ഭയപ്പെടാതെ പോരാടും,” അദ്ദേഹം വികാരാധീനനായി പറഞ്ഞു. വൻ സാമ്പത്തിക ഉപരോധങ്ങളും സൈനിക ഭീഷണികളും അതിജീവിച്ച തങ്ങളെ അടിച്ചമർത്താൻ വാഷിങ്ടണിന് ഇനി കഴിയില്ലെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചത്.

അമേരിക്കൻ സഖ്യത്തെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നിർണായക നീക്കവും ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളതലത്തിലെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ‘ഹോർമുസ് കടലിടുക്ക്’ (Strait of Hormuz) നിലവിൽ ചരക്കുകടത്തിനായി തുറന്നുനൽകിയിട്ടുണ്ടെങ്കിലും, അടുത്ത 60 ദിവസത്തിന് ശേഷം ഇതിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ കനത്ത നികുതി ചുമത്തും. അന്താരാഷ്ട്ര നിയമങ്ങളൊന്നും ഹോർമുസ് കടലിടുക്കിന് ബാധകമല്ലെന്നാണ് ഇറാന്റെ വാദം. ഈ ജലപാതയുടെ നിയന്ത്രണം പൂർണ്ണമായും ഇറാന്റെ കൈകളിലാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. കപ്പലുകൾക്ക് നികുതി ഏർപ്പെടുത്തുന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇറാന്റെ ഈ പുതിയ യുദ്ധപ്രഖ്യാപനം അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കനത്ത ആശങ്കയോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്.

Tags: iran
Share
Tweet
Send
Share

Latest stories from this section

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

Latest News

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

കർഷകർക്ക് താങ്ങായി യോഗി സർക്കാർ ; ദുരന്ത ധനസഹായ തുക ഇരട്ടിയാക്കി, കൃഷിനാശ പരിഹാരത്തിലും വൻ വർദ്ധനവ്

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

ഇന്ത്യ–നേപ്പാൾ–ഭൂട്ടാൻ യാത്രാനിയമങ്ങളിൽ മാറ്റം; അതിർത്തി കടക്കാൻ ഇനി നിശ്ചിത തിരിച്ചറിയൽ രേഖകൾ നിർബന്ധം

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

18-ാം വയസ്സിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചുകൊന്ന് 6 പവൻ കവർന്നു; 30 വർഷത്തെ ഒളിവുജീവിതത്തിന് തൃശൂർ പോലീസിന്റെ മാസ്റ്റർസ്ട്രോക്ക് പൂട്ട്

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

ലോകം വാതിലുകൾ അടച്ചപ്പോൾ ഇന്ത്യയെ ചേർത്തുപിടിച്ചത് റഷ്യ; നിർണായക വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies