തിരുവനന്തപുരം: എസ്.എഫ്.ഐയും എ.ബി. വി.പിയും യോജിച്ച്പ്രവര്ത്തിക്കുകയും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിറുത്തി മത്സരിക്കുകയും ചെയ്ത കാലമുണ്ടായിരുന്നുവെന്ന് മന്ത്രി എ.കെ.ബാലന്. ബിജെപി നേതാന് അഡ്വ.പിഎസ് ശ്രീധരന് പിള്ളയുടെ ആറ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് എ.കെ ബാലന് പഴയകാലം ഓര്‍ത്തെടുത്തത്.
അടിയന്തിരാവസ്ഥകാലത്താണതുണ്ടായത്. കോഴിക്കോട് ലാ കോളേജില്‍ എസ്.എഫ്.ഐ എ. ബി.വി.പി മുന്നണിയുടെ സംയുക്തസ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്.ശ്രീധരന്‍പിള്ള. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായാല്‍ മറ്റൊരു രീതിയില്‍ ഇതെല്ലാം സംഭവിച്ചേക്കാമെന്നും ബാലന് പറഞ്ഞു.
പി.എസ്.ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയാദര്ശങ്ങളുമായി വിയോജിപ്പുണ്ട്. എഴുത്തും രാഷ്ട്രീയവും തൊഴിലും ഒരുമിച്ച് കൊണ്ടുനടക്കുന്ന ശ്രീധരന്‍പിള്ളയുടെ ജീവിതം അനുകരണീയമാണെന്നും മന്ത്രി പറഞ്ഞു. വധശിക്ഷ അറിയേണ്ടതും അറിയിക്കേണ്ടതുമെന്ന പുസ്തകം കെ.രാമന്‍പിള്ളയ്ക്ക് നല്കി എ,ക ബാലന് പ്രകാശനം ചെയ്തു.
വധശിക്ഷ അറിയേണ്ടതും അറിയിക്കേണ്ടതും എന്ന പഠനകൃതിയും ബലൂച് മൊഹാജിര്‍ പ്രശ്നങ്ങളും പാക്കിസ്ഥാനും എന്ന വിശകലനവും നെറ്റില്കുടുങ്ങുന്ന മലയാളി, ദേശീയതയും വിഘടനശക്തികളും എന്ന ലേഖനങ്ങളും അവിനാഭാവം, മര്‍മ്മരങ്ങള്‍ എന്നീ കവിതാസമാഹാരങ്ങളുമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം നടത്തിയത്.
Discussion about this post