ലഖ്നൗ: യുപിയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നുറപ്പായതോടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുക. യുപിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി വന്‍കുതിപ്പാണ് നടത്തുന്നത്. ഫല സൂചനകള്‍ വ്യക്തമായ 403 സീറ്റുകളില്‍ 300 എണ്ണത്തിനു മേല്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്.
അതേസമയം ഭരണകക്ഷിയായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന് 70 സീറ്റുകളിലേ ലീഡ് നേടാനായിട്ടുള്ളൂ. സമാജ് വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ബിജെപി വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.
Discussion about this post