കണ്ണൂര്‍: ഇടത്പക്ഷ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പുറത്തിറക്കിയ കവിത ‘കണ്ണീര്‍ക്കനലുകള്‍’ വൈറലാവുന്നു. കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതകത്തില്‍ അച്ഛനും സ്വപ്നങ്ങളും നഷ്ടപ്പെട്ട വിസ്മയയുടെ വിലാപമാണ് കവിതയിലെ വേദനയായി പടരുന്നത്.
എറൈസ് മീഡിയ നെറ്റ്വര്‍ക്കിന്റെ പേജിലൂടെ പുറത്തുവന്ന കവിത നിരവധി ആളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു. മൂന്ന് സീന്‍ മാത്രമുള്ള കവിതയുടെ ദൃശ്യാവിഷ്കാരം രണ്ട് മുന്നു ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബിലും ദൃശ്യമാകും.
കാണാപുറം നകുലന് രചിച്ച കവിത ആലപിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാനാണ്. സംഗീതം നല്കിയിരിക്കുന്നതും അനില്‍ പനച്ചൂരാന് തന്നെയാണ്.
കവിത കേള്‍ക്കാം
[fb_pe url=”https://www.facebook.com/arisemedianetwork/videos/vb.1376139015777737/1378959348829037/?type=2&theater” bottom=”30″]
Discussion about this post